കോലഞ്ചേരി: കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി പെരുമ്പാവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷൻ ഓഫിസ് പ്രതിഷേധ ധർണ യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.കെ സുരേഷ് ,ഡിവിഷൻ പ്രസിഡന്റ് അനിമോൻ,സഞ്ജയ് ഷിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.