വൈറ്റില: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായുള്ള ടിവി ചലഞ്ചിന്റെ ഭാഗമായി കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈറ്റില മേഖലകമ്മിറ്റി വൈറ്റില ആർ.എസ്.എ.സി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന രാജീവിന്റെ മക്കളായ ആസ്തക്കും ഫിദലിനും ടി വി നൽകി. സി.പി.എം സംസ്ഥാന സമിതിഅംഗം സി.എം. ദിനേശ്‌മണി ടിവി കൈമാറി. ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.കെ. ശിവൻ, മേഖലാ പ്രസിഡന്റ് കെ.വി, റാഫി, സെക്രട്ടറി പി.ആർ. സത്യൻ, പി.ബി. സുധീർ, പി.ബി. വത്സലൻ, പി.എസ്. ഷൈൻ, എം.ടി. മഹേഷ് എന്നിവർ പങ്കെടുത്തു.