കൊച്ചി: കൊവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ ആശാവഹമാണെന്ന് കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസാലർ ഡോ .എം. അബ്ദുൾ സലാം അഭിപ്രയപ്പെട്ടു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംഘടിപ്പിച്ച "കൊറോണാനന്തര വിദ്യാഭ്യാസം- വെല്ലുവിളികളും സാധ്യതകളും " എന്ന വിദൂര സംവാദപരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽവൽക്കരണം പുതിയ സംസ്കാരമാണ് കൊണ്ടുവരിക. പുതിയ സംവിധാനത്തെ സ്വീകരിക്കാൻ അദ്ധ്യാപകരും, വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.ഇ.ആർ.ടി സെക്രട്ടറി മേജർ ഹർഷകുമാർ എൻ.സി.ടി.ഇ അംഗം ജോബി ബാലകൃഷ്ണൻ, ദേശീയ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ.വിനോദ്, പ്രൊഫ.എം.മോഹൻദാസ്, ഡോ. പ്രിയേഷ് നായർ, കെ.ജി.ദീപ, ബി.കെ.പ്രിയേഷ് കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.എൻ.സി.ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. അഡ്വ.വി. സജിത്ത് കുമാർ സ്വാഗതവും .എം.വൈശാഖ് നന്ദിയും പറഞ്ഞു.