കൊച്ചി: ജില്ലയിൽ സമ്പർക്കത്തിലൂടെ ഒരു പൊലീസുകാരൻ ഉൾപ്പെടെ ഇന്നലെ 3 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ജൂൺ 8ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിനി ഇന്ന് രോഗമുക്തി നേടി. 1113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 955 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗബാധിതർ
1- ജൂൺ 5ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി
2- ജൂൺ 11ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി
3- ജൂൺ 18 ന് കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്ന 38 വയസുള്ള വെങ്ങോല സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ്
ആകെ : 117
മെഡിക്കൽ കോളേജ് : 79
സഞ്ജീവനി : 04
അങ്കമാലി അഡ്ലക്സ് : 33
സ്വകാര്യ ആശുപത്രി : 1
ഐസൊലേഷൻ
ആകെ : 12625
വീടുകളിൽ : 10062
കെയർ സെന്റർ : 457
ഹോട്ടലുകൾ : 2106
ആശുപത്രി : 21
മെഡിക്കൽ കോളേജ് : 15
സ്വകാര്യ ആശുപത്രി : 6
റിസൾട്ട്
ആകെ : 190
പോസറ്റീവ് : 3
ലഭിക്കാനുള്ളത് : 219
ഇന്നലെ അയച്ചത് : 136
ഡിസ്ചാർജ്ജ്
ആകെ : 9
കളമശ്ശേരി മെഡിക്കൽ കോളേജ് : 5
മൂവാറ്റുപുഴ ജനറൽ ആശുപത്രി :1
അങ്കമാലി അഡ്ലക്സ് : 1
സ്വകാര്യ ആശുപത്രികൾ : 2