kent
കെൻ്റ് വില്ലയിലെ കുട്ടികൾ എം.സ്വരാജ് എം.എൽ എ യ്ക്ക്ക്ക് ടി.വി കൈമാറുന്നു.

തൃപ്പൂണിത്തുറ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി വാങ്ങി നൽകി എരൂർ കെൻ്റ് വില്ലയിലെ കുട്ടികൾ നാടിനു മാതൃകയായി. വീടിനടുത്തുള്ള എരൂർ എ.കെ.ജി വായനശാല നിർദ്ധനരായ കുടുംബങ്ങളിലെ കുട്ടികൾക്കായി ഓൺലൈൻ പഠനത്തിനായി സൗകര്യമൊരുക്കുന്ന വിവരം അറിഞ്ഞാണ് കുട്ടികൾ എത്തിയത്. ഫുഡ് ഫെസ്റ്റിവൽ നടത്തിയാണ്ഇവർ തുക കണ്ടെത്തിയത്. വായനശാലയ്ക്ക് വേണ്ടി ഇന്നലെ എം.സ്വരാജ് എം.എൽ.എ ടി .വി ഏറ്റുവാങ്ങി.ചടങ്ങിൽ കെൻ്റ് അസോസിയേഷൻ ഭാരവാഹികളായ സന്തോഷ്കുമാർ, സോണി, നിഷസഞ്ജയ്, വായനശാല സെക്രട്ടറി പി.എസ് രവി, പി.സി ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.