പനങ്ങാട്: ചേപ്പനം കോനാട്ട് സുകുമാരന്റെയും ഷീലയുടെയും മകൻ അമലിന്(24) ചികിത്സാ സഹായത്തിനായി ഗ്രാമവാസികൾ നടത്തുന്ന ബിരിയാണി ചാലഞ്ച് ഇന്ന് നടക്കും. രാവിലെ 10ന് ചേപ്പനം ഹോമിയോ ഡിസ്പൻസറി ഹാളിൽ നടക്കുന്ന പരിപാടിയിൽ എം.സ്വരാജ് എം.എൽ.എ പനങ്ങാട‌് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസിന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്യും.ഇരു വൃക്കകളും തകാരാറിലായ അമലിന് എത്രയുംവേഗം വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് പ്രതിവിധിയെന്ന് ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കൂലിപ്പണിക്കാരനായ പിതാനിന്റെ ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.വൃക്കമാറ്റിവയ്ക്കാനുംഅനുബന്ധ ചികിത്സയ്ക്കുമായി വേണ്ടിവരുന്ന10 ലക്ഷം രൂപ സ്വരൂപീകരിക്കുകയാണ് ലക്ഷ്യം.