കൊച്ചി: കടക്കെണിയിലായ കർഷകരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെ കർഷകരുടെ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. 'വി ഡിമാൻഡ് സൊല്യൂഷൻ ഫോർ ഫാർമേഴ്‌സ് ' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. അനിൽകുമാർ നിർവ്വഹിച്ചു. എറണാകുളത്ത് ഡോ: എം.സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.