തൃക്കാക്കര : ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2788 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ്- 19 വാട്സ്ആപ് ക്വിസ് മത്സരം നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. വിസ്മയ രാജീവ്, സോനു ഫ്രാൻസിസ്, അഭിജിത്ത് മോഹൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി സമ്മാനദാനം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.ടി. മനോജ് , ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എ.വി. ശ്രീകുമാർ, കോ.കോപ്പറേറ്റിവ് എംപ്ളോയീസ് യൂണിയൻ ഏരിയാ ഖജാൻജി എൻ.ആർ. പ്രിയദർശൻ, ഷമീറ സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.