മൂവാറ്റുപുഴ: ആർമി ആശുപത്രി ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളകം കുന്നയ്ക്കാൽ മേപ്പുറത്ത് കൃഷ്ണന്റെ മകൻ രാഹുൽ രാജ് (26) ആണ് മരിച്ചത്. ലീവ് കഴിഞ്ഞ് ഇന്ന് ജോലി സ്ഥലമായ രാജസ്ഥാനിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. ആർമി ആശുപത്രിയിലെ സ്റ്റോർ കീപ്പറായിരുന്നു.