കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്ക് ഇളവ് അനുവദിക്കുക, ലോക്ക് ഡൗൺ സമയത്ത് നൽകിയിട്ടുള്ള അന്യായമായ ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കെ.എസ്.ഇ. ബി ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തി.ജില്ലാതല ധർണ ആലുവ ടൗൺ കെ.എസ്.ഇ. ബി ഓഫീസിന് മുമ്പിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം നസീർ ബാബു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് ജില്ലാ സെക്രട്ടറി കെ.സി ബാബു, ലത്തീഫ് പൂഴിത്തുറ, ജോണി മൂത്തേടൻ, പി.എം. മൂസാക്കുട്ടി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാമ്പായി എന്നിവരും സമരത്തിൽ പങ്കെടുത്തു.