aakri
ആക്രി

കൊച്ചി: ആക്രി വസ്തുക്കൾ ഒഴിവാക്കാൻ കാലിച്ചാക്കുമായി കറങ്ങി നടക്കുന്നവർ വരാൻ ഇനി കാത്തിരിക്കേണ്ട. മൊബൈൽ ഫോണിൽ ബുക്ക് ചെയ്താൽ മതി. യൂണിഫോം ധരിച്ചവർ നിശ്ചിത സമയത്ത് വീട്ടിലെത്തി ആക്രികൾ ശേഖരിക്കും. ന്യായമായ വിലയും നൽകും.

വീടായാലും ഫ്ളാറ്റായാലും ഓഫീസായാലും കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വില്ക്കാനുള്ള ആപ്പ് റെഡി.

ആക്രി ആപ്പ് ഡൗൺലോഡ് ചെയ്ത് ബുക്ക് ചെയ്താൽ മതി. ആക്രി സാധനങ്ങൾ എടുക്കാൻ ആളെത്തും.

കൊച്ചിയിലെ പ്രിൻസ് തോമസ്, ചന്ദ്രശേഖർ എന്നീ സുഹൃത്തുക്കളാണ് ആക്രി ആപ്പിന് പിന്നിൽ. പണം നൽകി ഉപയോഗമില്ലാത്ത വസ്തുക്കൾ എടുക്കും. പ്ലാസ്റ്റിക് ഉൾപ്പെടെ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിക്കിടന്ന് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ എങ്ങനെ കുറയ്ക്കാമെന്ന ചിന്തയിൽ നിന്നാണ് ആശയം ഉദിച്ചതെന്ന് പ്രിൻസ് തോമസ്, ചന്ദ്രശേഖർ എന്നിവർ പറഞ്ഞു.

റബ്ബർ ടയർ, പ്ലാസ്റ്റിക്, കാർട്ടൻ, ബുക്കുകൾ, പേപ്പറുകൾ, ഇരുമ്പ്, അലൂമിനിയം, കോപ്പർ, ബാറ്ററി, ഇ വേസ്റ്റ്, ബിയർ ബോട്ടിൽ തുടങ്ങി ഉപയോഗശൂന്യമായ എന്ത് വസ്തുക്കളും ആക്രി ആപ്പിലൂടെ വിൽക്കാം.

ഏത് സമയത്തും ആക്രി ബുക്ക് ചെയ്യാം. ശേഖരിക്കാനെത്തുന്ന സമയം ഉൾപ്പെടെ ബുക്ക് ചെയ്യാൻ സൗകര്യം ആപ്പിലുണ്ട്. ആക്രി സാധനങ്ങളുടെ വിലയും ആപ്പിൽ ലഭ്യമാണ്. മാസ്‌ക്, ഗ്ലൗസ്, യൂണിഫോം എന്നിവ ധരിച്ച് പ്രൊഫഷണൽ രീതിയിലാണ് ജീവനക്കാർ ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തുക. കൊച്ചിയിലാണ് ആദ്യം പ്രവർത്തനം തുടങ്ങുകയെന്ന് അവർ അറിയിച്ചു.

#ആക്രി ആപ്പ്

നിരവധി ഓഫറുകളും 'ആക്രി' പ്രഖ്യാപിച്ചിട്ടുണ്ട്. www.aakri.in എന്ന വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്ളേ സ്റ്റോറിലും ആപ്പ് ലഭിക്കും. കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ്, സ്മാർട്ട് ഫോൺ തുടങ്ങി ഏത് മാർഗത്തിലും ബുക്ക് ചെയ്യാം.