മരട്: സി.പി.എം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടപ്പാക്കി വരുന്ന ഓൺലൈൻ പഠനസഹായ പദ്ധതിയായ ടിവി ചലഞ്ച് പരമ്പരയിൽ
എട്ടാമത്തെ ടിവി പനയ്ക്കപ്പാടത്ത് അർജ്ജുനന് നൽകികൊണ്ട് കണ്ണൂർ മുനിസിപ്പൽ കൗൺസിലറും തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ ഉദ്ഘടനം ചെയ്തു.
മരട് കേരളീയം കലാവേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൽ.സി.സെക്രട്ടറി സി.ബി.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മരട് നഹരസഭ പ്രതിപക്ഷനേതാവ് കെ.എ.ദേവസി, എ.യു.ബിജു,ഐ.എസ്.സുബീഷ്,ജെസിഷാജി,കെ.എം.മനോജ് എന്നിവർ സംസാരിച്ചു.