nyc
വീരമൃത്യുവരിച്ച ജവാന്മാർക്ക് എൻ.വൈ.സി പ്രവർത്തകർ ആലുവയിൽ ആദരാഞ്ജലിയർപ്പിക്കുന്നു

ആലുവ: ഇന്ത്യാ-ചൈനാ അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് എൻ.വൈ.സി പ്രവർത്തകർ ആലുവയിൽ ആദരാഞ്ജലിയർപ്പിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ആലുവ ബ്ലോക്ക് പ്രസിഡന്റ് അഷ്‌കർ സലാമിന് ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. എൻ.സി.പി ആലുവ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ധീൻ, രാജു തോമസ്, അനൂബ് നൊച്ചിമ, ഷെർബിൻ കൊറയ, രാജൻ കീഴ്മാട്, ജോൺസൺ, നെഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു.