ഏലൂർ : അമേരിക്കയിൽ നടക്കുന്ന വംശീയ അതിക്രമത്തിനും ചൈനീസ് ആക്രമണത്തിനുമെതിരെ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ - ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) കളമശേരി മേഖല കമ്മിറ്റി ഏലൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ഏലൂർ നഗരസഭ മുൻ ചെയർപേഴ്സൺ സിജി ബാബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എം ഇസ്മയിൽ, പി.എസ് ശ്രീജിത്ത്, ലിൻസി തോമസ്, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ലഡാക്കിൽ വീരമൃതു വരിച്ച സൈനികർക്ക് ആദരാഞ്ജലികളും അർപ്പിച്ചു.