പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ മഴക്കാല ജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗവൺമെന്റ് ആയൂർവേദ ഡിസ്പെൻസറിയിൽ നിന്നും ലഭിച്ച അപരാജിത ധൂമ ചൂർണ്ണവും,ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ലഭിച്ച ഇമ്മ്യൂൺ ബൂസ്റ്ററും അംഗങ്ങൾക്ക് വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി ജെസി ആന്റണി നിർവഹിച്ചു. എ.ആർ.അശോകൻ, രാധാലക്ഷ്മി, അശ്വതിമധു, തുടങ്ങിയവർ പ്രസംഗിച്ചു.