yoga
ആറാമത് അന്താരാഷ്ട്ര യോഗാദിനം പ്രമാണിച്ച് മുപ്പത്തടം ദ്വാരക ഹോട്ടലിൽ യോഗാചാര്യന്മാരായ ആന്റണിയും ഭാര്യ കെ.ഡി. വാസന്തിയും ജോസഫും യോഗ അനുഷ്ടാനരീതികൾ അവതരിപ്പിക്കുന്നു

ആലുവ: എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്റെ ആറാമത് അന്താരാഷ്ട്രാ യോഗാദിനാചരണം ഹോട്ടൽ ദ്വാരകയിൽ എഴുത്തുകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രധാന്യത്തെക്കുറിച്ച് യോഗാചാര്യൻ എസ്. ആന്റണിയും പി.എം. ജോസഫും സംസാരിച്ചു. തുടർന്ന് ആന്റണിയും ഭാര്യ കെ.ഡി. വാസന്തിയും ജോസഫും വിവിധ യോഗകളുടെ അനുഷ്ടാനരീതികൾ അവതരിപ്പിച്ചു. എച്ച്.സി. രവീന്ദ്രൻ ഹരിശ്രീ, ബാബുരാജ് , കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.