photo
എടവനക്കാട് പഴങ്ങാട് കടലാക്രമണപ്രദേശങ്ങൾ എസ് ശർമ്മ എം.എൽ.എയും സംഘവും സന്ദർശനം നടത്തുന്നു

വൈപ്പിൻ: എടവനക്കാട് പഴങ്ങാട് ബീച്ചിൽ ശക്തമായ കടലാക്രമണം. ഇതേതുടർന്ന് തീരത്തെ വീടുകളിൽ വെള്ളം കയറി. എട്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശമാകെ വൈദ്യുതിയും നിലച്ചു. പുലിമുട്ടിന് തെക്ക് വശമാണ് കടലാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അണിയൽ കടൽതീരത്തും വെള്ളം കയറിയിരുന്നു. തീരദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും.എസ് ശർമ്മ എം.എൽ.എ , പഞ്ചായത്ത് പ്രസിഡന്റ് ജീവൻ മിത്ര എന്നിവർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി എം.എൽ.എ ഫോണിൽ വിവരങ്ങൾ ധരിപ്പിച്ചു. തുടർ നടപടികൾ ഉടൻ ഉണ്ടാകും.