പറവൂർ: അന്യായമായ രീതിയിൽ ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജിൻ ദേവസി അദ്ധ്യക്ഷത വഹിച്ചു. ബാബു മാത്യു, പി.കെ. സുരേഷ് ബാബു, വി.ബി. ജബ്ബാർ, എം.പി. റഷീദ്, വി.എം.സെബാസ്റ്റിൻ, ലിയാക്കത്തലി മൂപ്പൻ, സുരേഷ് മുണ്ടോളിൽ, സാബു പണിക്കശേരി തുടങ്ങിയവർ നേതൃത്വം നൽകി.