പറവൂർ: യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. ചൈനയുടെ ദേശീയപതാക കത്തിച്ച് പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ബാബു മാത്യു, വി.കെ. അബ്ദുൾ അസീസ്, വി.എ. മുഹമ്മദ് അഷറഫ്. പി.എ. സക്കീർ, കെ.ആർ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.