ആലുവ: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചു ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് കർഷക സഭ സംഘടിപ്പിക്കും. രാവിലെ 10.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നാളെ (ചൊവ്വ) രാവിലെ 10.30ന് 13 -ാം വാർഡിൽ മെട്രോ യാർഡിന് സമീപം ചവർപാടം മോർണിംഗ് ഫ്രണ്ട്‌സ് കൂട്ടായ്മ വൃക്ഷത്തൈ നടും. 30ന് പഞ്ചായത്തു ഹാളിൽ ഞാറ്റുവേല ഫെസ്റ്റിനോടനുബന്ധിച്ചു നടീൽ വസ്തുക്കളുടെയും ഉല്പാദനോപാദികളുടെയും പ്രദർശനവും വില്പനയും നടക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.