കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി, വെറ്റിലപ്പാറ പ്രദേശങ്ങളിൽ കാട്ട് മൃഗങ്ങളുടെ ശല്യം രൂക്ഷം. പ്രദേശവാസികൾ ഭീതിയിലാണ്. അക്ഷരാർത്ഥത്തിൽ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇവർ.
വടക്കുംഭാഗം ആലുങ്കൽ ജോൺ ജോസഫിന്റെ പശുക്കിടാവ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൃഷി ഇടങ്ങളിലും വീടിന് സമീപത്തും രാത്രിയായാൽ ആനയുടെ ശല്യം നിരന്തരമുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മൃഗങ്ങളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ശരിയായ രീതിയിൽ വൈദ്യുതി വേലി സംരക്ഷിക്കുകയും വൈദ്യുതി കടത്തി വിടുകയും ട്രഞ്ച് ഉൾപ്പടെ ആനക്ക് കൃഷി ഭൂമിയിലേക്ക് കടക്കാൻ പറ്റാത്ത നടപടികൾ യഥാസമയം എടുത്താൽ ആനശല്യം കുറയ്ക്കുവാൻ സാധിക്കും.
വനം വകുപ്പ് താൽകാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ മറ്റ് ജോലികൾക്ക് പോകുകയാണ്. യഥാസമയം വൈദ്യുതി പ്രവഹിപ്പിക്കുകയോ ആനയെ ഓടിക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ നോക്കുകയോ ചെയ്യുന്നില്ല.
വിളവെടുക്കാറായ വാഴയും, കപ്പയും മറ്റുവിളകളും ആനയും പന്നിയും നശിപ്പിച്ചിട്ടിരിക്കുന്നത് രാവിലെ കാണേണ്ടി വരുന്ന കർഷകന്റെ ദു:ഖം അധികൃരാരും പരിഗണിക്കുന്നതേയില്ല.
ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും തങ്ങളുടെ ആവലാതി നിരവധി തവണ ബോധിപ്പിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായിട്ടില്ല. നശിച്ച കൃഷിക്ക് നഷ്ടപരിഹാരം പോലും മതിയായ രീതിയിലും യഥാസമയത്തും ലഭിക്കാത്തതും ഇവരെ പ്രതിസസിയിലാക്കുന്നു
ണ്ട്.