പറവൂർ: പ്രളയത്തിൽ ഭവന രഹിതയായ യു.സി കോളേജ് കടൂപാടം സ്വദേശിയായ മനില മനോജിന് റോട്ടറി ക്ലബ്ബ് ഇന്റർനാഷണൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. റോട്ടറി ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാലിയൻ ഗ്രൂപ്പ് ചീഫ് മാനേജിംഗ് ഡയറക്ടർ രാജീവ് നായർ, റോട്ടറി ക്ലബ് കൊച്ചിൻ ഇന്റർനാഷണൽ പ്രസിഡന്റ് മനോജ് പി.ജോസഫ്, റജി രാമൻ, വി.എ.മുഹമ്മദ് അഷ്റഫ്, കെ.എച്ച്. ഷഹബാസ് തുടങ്ങിയവർ പങ്കെടുത്തു.