മൂവാറ്റുപുഴ: ആയവന അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് ബാങ്ക് ആയവന സേക്രട്ട് ഹാർട്ട് എൽ.പി. സ്കൂൾ , എസ്.എച്ച്.എച്ച്.എസ്. ആയവന, എസ്.എച്ച്. ഹയർസെക്കൻഡറി സ്കൂൾ ആയവന, എം.ഇ.എൽ.പി.എസ്. പുന്നമറ്റം. ഗവ.എൽ.പി. സ്കൂൾ കാരിമറ്റം, ഗവ.എൽ.പി. സ്കൂൾ കാലാംപൂർ, എസ്.എൻ.യു.പി. സ്കൂൾ ആയവന, എസ്.എൻ.എൽ.പി. സ്കൂൾ ആയവന എന്നീ സ്കൂളുകളിലെ അദ്ധ്യാപകർ നൽകിയ ലിസ്റ്റ് അനുസരിച്ച് 32 ഇഞ്ച് വലിപ്പമുള്ള ടിവികൾ വിതരണം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ ടി.വികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എ. മത്തായി അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ മിൽമ ചെയർമാൻ ജോൺ തെരുവത്ത്, ടി.കെ. യോഹന്നാൻ, ജോസ് പാലേക്കുടി, സിന്ധു ബെന്നി, ലിസി ജോണി, റാണി ജോൺ, നാസർ ടി.കെ., ജോളി പാലിയത്ത്, എം.ജെ. മത്തായി, ജോർജ്ജ് എ.ഇ., കെ. ഭദ്രപ്രസാദ്, ലിജു പി.കെ., സെക്രട്ടറി ക്രിസ്റ്റി ടിജോ, തുടങ്ങിയവർ പങ്കെടുത്തു.കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ എർണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി.മൂവാറ്റുപുഴ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടാബ് വിതരണം ചെയ്തു.സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് എർണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദ് സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ പി.എക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.