കൊച്ചി: രണ്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് സംവിധാനമൊരുക്കി അഫ്‌നിത കെ. റിയാദിന്റെ പിറന്നാൾ സമ്മാനം. പത്താം പിറന്നാൾ ആഘോഷങ്ങൾക്കായി ഒരു വർഷം മുഴുവൻ സ്വരുക്കൂട്ടിവച്ച രൂപകൊണ്ടാണ് കൊച്ചി കേന്ദ്രീയ വിദ്യാലയ ഒന്നിലെ 5ാം ക്ലാസ് വിദ്യാർത്ഥിനി അഫ്നിത ടി.വി വാങ്ങി നൽകിയത്. സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദിന്റെ മകളാണ്. മാതൃക അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയായ സിംല കാസിമാണ് അമ്മ. കരുവേലിപ്പടി ടാഗോർ ലൈബ്രറി അങ്കണത്തിൽ എം.എൽ.എ. കെ.ജെ. മാക്‌സി ടി.വികൾ കൈമാറി. കൗൺസിലർ വത്സല ഗിരീഷ്, ലൈബ്രറി പ്രസിഡന്റ് എം.ആർ.ശശി, ലൈബ്രറി സെക്രട്ടറി സി.എസ്. ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.