മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ ശൂലം ചെക്ക് ഡാമിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മുരളി, വത്സല ബിന്ദുകുട്ടൻ, രമ രാമകൃഷ്ണൻ, വിവിധ കക്ഷിനേതാക്കളായ എം.പി.ലാൽ, എം.എൻ.മുരളി, പോൾ പൂമറ്റം, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മഴക്കാലത്ത് ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടുന്നതിനും വേനൽകാലത്ത് ചെക്ക് ഡാമിൽ വെള്ളം സംഭരിക്കുന്നതിനും ഷട്ടറുകളും വാൽവും സജ്ജീകരിച്ചിട്ടുണ്ട്. വേനൽ കാലത്ത് ചെക്ക് ഡാമിൽ വെള്ളം നിറച്ചിടുന്നതോടെ പെരുന്തോടിന് സമീപത്തെ കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയ്ക്ക് കാരണമാകും.വേനൽകാലമാകുമ്പോൾ കൊള്ളികാട്ട്‌ശേരി, പൊട്ടർകാട് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ ചെക്ക് ഡാം സഹായകരമാകും.ശൂലം ചെക്ക് ഡാം ഉദ്ഘാടനം ചെയ്യ്തതോടെ ഒരു പ്രദേശത്തിന്റെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനൊപ്പം , കാർഷീക മേഖലക്ക് ഉണർവേകുമെന്നും വാർഡ് മെമ്പർ ബിന്ദു ബേബി പറഞ്ഞു.
#ചെലവ് 34ലക്ഷം രൂപ
മാറാടി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ശൂലം നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി 34ലക്ഷം രൂപ മുടക്കിയാണ് ശൂലം പെരുന്തോടിന് കുറുകെ ശൂലം ചെക്ക് ഡാം നിർമ്മിച്ചിരിക്കുന്നത്.