മൂവാറ്റുപുഴ: നവീകരണം പൂർത്തിയായ എവറസ്റ്റ് ജംഗ്ഷൻകാവുംങ്കര മാർക്കറ്റ് ബസ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് എവറസ്റ്റ് കവലയിൽ നടക്കുന്ന ചങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിക്കും. റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് ടാർചെയ്യ്തത്. റോഡിന്റെ ഇരുവശങ്ങളിലേയും ഓടകളും ഇതോടൊപ്പം നവീകരിച്ചു. കോതമംഗലംമൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കാവുംങ്കര മാർക്കറ്റ് ബസ്റ്റാന്റ് വരെയുള്ള ഭാഗവും, മാർക്കറ്റ് ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച് ചന്തക്കടവ് റോഡും, മാർക്കറ്റ് ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച് കോതമംഗലം റോഡിൽ അവസാനിക്കുന്ന സെൻട്രൽ ജുമാമസ്ജിദ് റോഡും ഇതോടൊപ്പം നവീകരിച്ചു.