thanal
തണൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കീഴിൽ നിർമാണം പൂർത്തിയായ സർജിക്കൽ എക്യൂ പ്മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കീഴിൽ നിർമാണം പൂർത്തിയായ സർജിക്കൽ എക്യൂപ്മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും തണൽ വില്ലേജിൽ നടന്ന ചടങ്ങിൽ ഓഫീസ് കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുണും നിർവഹിച്ചു. തണൽ ചെയർമാൻ സി . ബാവ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, വാർഡ് മെമ്പർ നൂർജഹാൻ നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.ഉമ്മർ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.എ. ബഷീർ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം.എ .യൂനുസ് ,അസീസ് പാണ്ടിയാരപ്പിള്ളി ,മാത്യൂസ് വർക്കി എന്നിവർ പ്രസംഗിച്ചു.