con
ഇന്ധന വില വര്‍ദ്ധനവിനെതിരെ മൂക്കന്നുര്‍ മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മുമ്പില്‍ ധര്‍്ണ്ണ നടത്തുന്നു

അങ്കമാലി: പെട്രോളിന്റെയും ഡീസലിന്റേയും വില എട്ട് രൂപയോളം വർദ്ധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നർ ടൗണിൽ പ്രതിഷേധ പ്രകടനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഔട്ട്‌ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണയും നടത്തി.മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ബേബി മുൻ മണ്ഡലം പ്രസിഡന്റ് ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ജോസ് മാടശേരി, എം.പി. ഗീവർഗീസ്, ജോസഫ് അട്ടാറ, കെ.വി.ബിബീഷ് പി,എൽ.ഡേവിസ്, അഡ്വ. എം. ഒ. ജോർജ്ജ്, അഡ്വ. എം. പി. ജോൺസൺ എന്നിവർ സംസാരിച്ചു.