മഞ്ഞപ്ര: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചന്ദ്രപ്പുര വൈദ്യുതി ഓഫീസിന് മുൻപിൽ പ്രതിഷേധ നില്പ് സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്രും ജില്ല പഞ്ചായത്തംഗവുമായ സാംസൺ ചാക്കോ നില്പ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ഈരാളി അദ്ധ്യക്ഷത വഹിച്ചു.