cpipiravom
പാമ്പാക്കുടയിൽ ഇന്ധന വിലവർദ്ധനവിനെതിരെ നടന്ന പ്രതിഷേധ സമരം ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പാമ്പാക്കുട: പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ സി.പി.ഐ. ലോക്കൽ കമ്മിറ്റി അഭിമുഖ്യത്തിൽ നെയ്ത്ത് ശാലപ്പടിയിലും, പാമ്പാക്കുടയിലും പ്രതിഷേധ സമരം നടത്തി. കെ.എം.യോഹന്നാന്റെ അദ്ധ്യക്ഷതയിൽ ജില്ല കമ്മിറ്റിയംഗം എം.എം.ജോർജ് പാമ്പാക്കുടയിൽ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.യു.വർഗീസ്, എൻ.പി.ചാക്കോ, മോഹനൻ കല്ലേലി മറ്റത്തിൽ, വിബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.