കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നഗരത്തിലെമ്പാടും വിവിധ പരിപാടികളോടെ യോഗാദിനം ആചരിച്ചു. ആറാമത് അന്താരാഷ്ട്ര യോഗ ദിനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായാണ് ആചരിക്കപ്പെട്ടത്.
ആർ.എസ്.എസ് പ്രാന്ത കാര്യാലയത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മുൻവർഷങ്ങളിലെ അപേക്ഷിച്ച് ലളിതമായ രീതിയിലായിരുന്നു യോഗാദിനാചരണം നടന്നത്.
എളമക്കര ആർ.എസ്.എസ് പ്രാന്ത കാര്യാലയത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു യോഗാ പ്രദർശനം നടന്നത്. യോഗ ദിനാചാരണത്തിൽ എ. ഗോപാലകൃഷ്ണൻ, പി.ആർ ശശിധരൻ , എസ്. സുദർശൻ, സി.സി ശെൽവൻ എന്നിവരും പങ്കെടുത്തു.

ബി.ജെ.പി യുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗ അദ്ധ്യാപിക രശ്മി കെയുടെ നേതൃത്യത്തിൽ എറണാകുളം ജില്ലാ ഓഫിസിൽ യോഗാ ക്ലാസ്സ് നടന്നു.മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ,മേഖല സെക്രട്ടറി കെ.എസ്. രാജേഷ്, ജനറൽ സെക്രട്ടറി യു. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന അന്തർദേശീയ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യൻ കെ. വിജയരാഘവൻ പ്രഭാഷണം നടത്തി. മനസിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകുന്നതാണ് യോഗ എന്ന് അദ്ദേഹം പറഞ്ഞു. അശാന്തിയുടെ അന്തരീക്ഷത്തിൽ നിന്ന് യോഗാചരണം കൊണ്ട് വ്യക്തിയ്ക്ക് ശാന്തിയുടെ തീരങ്ങളിലേയ്ക്ക് കടന്നുചെല്ലാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗയും ആയുർവേദവും ഭാരതം ലോകത്തിന് നൽകിയ അമുല്യ സംഭാവനയാണെന്ന് ജീവനീയം ആയുർവേദ റിസർച്ച് ഹെഡ് ഡോ. രശ്മി പ്രമോദ് യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ അനുകരിച്ച് സംസാരിച്ചു. കലൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ കെ.എൻ. കർത്താ, സി. ജി.രാജഗോപാൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യോഗാഭ്യാസവും നടന്നു.