കൂത്താട്ടുകുളം:കെ.എസ്. യു മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അതിർത്തിയിൽ കടന്ന് കയറി ചൈന നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ചൈനയുടെ പതാക കത്തിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികളും അർപ്പിച്ചു.പ്രതിഷേധം നഗരസഭ മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഗ്രിഗറി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു, ജിജോ ബേബി, ജിൻസ് പൈറ്റക്കുളം അനീഷ് മാത്യു, ജിനീഷ് വൻ നിലം, ആൽവിൻ ഫിലിപ്പ്, റാഫേൽ വൻനിലം, ഡോണു ഇടപ്പുതശ്ശേരി, പ്രണവ്,ജോയൽ സാൻജോർജ്, ജോൺസൺ ചൊറിയംമാക്കിൽ എന്നിവർ സംസാരിച്ചു.