kabeer
വ്യാപാര സ്ഥാനങ്ങളിൽ നിന്നും കെ.എസ്.ഇ.ബി അമിതമായി ഇൗടാക്കിയ ഇലക്ട്രിസിറ്റി ബിൽതുക പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണ മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പി.എ.കബീർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വ്യാപാര സ്ഥാനങ്ങളിൽ നിന്നും കെ.എസ്.ഇ.ബി അമിതമായി ഇൗടാക്കിയ ഇലക്ട്രിസിറ്റി ബിൽതുക പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി 110 കെ.വി സബ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ വ്യാപാരി വ്യവസായി മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പി.എ.കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വെെസ് പ്രസിഡന്റ് കെ.ഇ.ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി. മത്തായി സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് ഭാരവാഹികളായ എം.എ. നാസർ, നവാസ് പി.എം, ഷാഫി മുതിരക്കാലായിൽ, അനസ് കൊച്ചുണ്ണി, ജോബി ജോസ്, രാജേഷ് കുമാർ, സുലെെഖ അലിയാർ, മിനി രാജൻ തുടങ്ങിയവർ സംസാരിച്ചു.