മരട്: പനമ്പിളിനഗർ-കരിമുകൾ റോഡ് കടന്നപോകുന്ന മരടിൽ കുടിയൊഴിപ്പിക്കൽ വിരുദ്ധജനകീയ സമിതി രൂപീകരിച്ചു. ആയിരക്കണക്കിന് വീടുകൾ കുടിയൊഴിപ്പിക്കേണ്ടിവരുന്ന ഈ റോഡിന് മരട് നഗരസഭ അംഗീകാരം നൽകരുതെന്ന് സമിതി ആവശ്യപ്പെട്ടു. ഭാരവാഹികൾ: ആന്റണി ആശാൻ പറമ്പിൽ (ചെയർമാൻ), കെ.എ ദേവസി (വൈസ് ചെയർമാൻ), സിബിസേവ്യർ, ബെക്സൺ,കെ ആർ ചാർളി ഫലിക്സ്, ടി.പി ആന്റണി മാസ്റ്റർ (കൺവീനർമാർ), പേഴ്സിപോൾ രാമചന്ദ്രൻ, മൈക്കിൾ കടമാട്ട് മൻസൂർ, സുധൻ .എ.. ആർ, റാഫേൽ, പുരുഷേത്തമൻ,രാജപ്പൻ ,പൗലോസ്, കെ കരുണാകരൻ, ഗോപിനാഥമേനോൻ (ജോ.കൺവീനർമാർ). മരട് നഗരസഭ ചെയർ പേഴ്സൺ മോളിജെയിംസ്, പരമാചാര്യ കെ.വി തമ്പി (രക്ഷാധികാരി​കൾ).