ആയുർവേദത്തിന് കാൾ സെന്റർ

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ആയുഷ് വകുപ്പ് നടപ്പിലാക്കുന്ന അമൃതം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ക്വാറൻറീനിൽ കഴിയുന്നവർക്ക് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദ മരുന്നുകൾ സൗജന്യമായി നൽകുന്ന ഈ പദ്ധതി ജില്ലയിൽ 1500 പേർ ഉപയോഗപ്പെടുത്തിയതായി ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സോണിയ ഇ.എ. പറഞ്ഞു.

ആയുർവേദ ഡിസ്പൻസറികളിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. 14 ദിവസത്തേക്കുള്ള മരുന്നുകളും അണു നശീകരണത്തിന് പുകയ്ക്കുന്നതിനുള്ള മരുന്നുകളുമാണ് നൽകുക. 28 ദിവസത്തേക്ക് ഡോക്ടർമാർ നേരിട്ട് ഫോണിൽ നിർദ്ദേശങ്ങൾ നൽകും

കാൾ സെന്റർ

മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് കൗൺസിലിംഗും, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിദഗ്ദ്ധ ഡോക്ടർമാരുമായി സംസാരിക്കുന്നതിനും ജില്ലയിലെ നൂറിലധികം വരുന്ന ക്ലിനിക്കുകളിൽ ജില്ലാ ആയുർവേദ റെസ്പോൺസ് സെൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 949643104