അങ്കമാലി: പീച്ചാനിക്കാട് പള്ളിയിൽ ഓർത്തഡോക്സ്–യാക്കോബായ സഭാ വിശ്വാസികൾ തമ്മിൽ തർക്കം. ഇന്നലെ രാവിലെ ഏഴരയോടെ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ ഇരുപത്തഞ്ചോളം ഓർത്തഡോക്സ് സഭ വിശ്വാസികളെ പള്ളിയുടെ അകത്തേയ്ക്കു കയറ്റാതെ ഗേറ്റടച്ച് യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായക്കാർ അകത്തും ഓർത്തഡോക്സ് വിഭാഗം പുറത്തും നിലയുറപ്പിച്ചതോടെ സംഘർഷസാധ്യതയുണ്ടായി. ആലുവ തഹസിൽദാർ പി.എൻ.അനിൽ, ചെങ്ങമനാട് എസ്.എച്ച്. ടി.കെ.ജോസി എന്നിവരുടെ നേതൃത്വത്തിൽ ഇരു വി​ഭാഗവുമായി​ ചർച്ച നടത്തി​.