കൊച്ചി: അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി. വീടുകളിൽ ഇന്നലെ 1043 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 828 പേരെ ഒഴിവാക്കി. 10,022 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 20 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവർ
1
ജൂൺ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള ചെങ്ങമനാട് സ്വദേശി
2
ജൂൺ 14 ന് സൗദി - കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂർ സ്വദേശി
3
ജൂൺ 14 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസുള്ള കുട്ടി
4
ജൂൺ 4 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 21 വയസുള്ള പച്ചാളം സ്വദേശിനി
5
43 വയസുള്ള നായരമ്പലം സ്വദേശി. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് വരുന്നു.
ഐസൊലേഷൻ
ആകെ: 13,022
വീടുകളിൽ: 10,336
കൊവിഡ് കെയർ സെന്റർ: 466
ഹോട്ടലുകൾ: 2050
ആശുപത്രി: 170
മെഡിക്കൽ കോളേജ്: 57
അങ്കമാലി അഡ്‌ലക്‌സ്: 78
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 30
റിസൽട്ട്
ആകെ: 154
പോസിറ്റീവ് :05
ലഭിക്കാനുള്ളത്: 274
ഇന്നലെ അയച്ചത്: 209
ഡിസ്ചാർജ്
ആകെ: 12
മെഡിക്കൽ കോളേജ്: 02
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 08
കൊവിഡ്
ആകെ: 122
മെഡിക്കൽ കോളേജ്: 79
അങ്കമാലി അഡ്‌ലക്‌സ്: 38
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി :01