കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് പണി പൂർത്തിയായ 14ാം വാർഡിലെ മനയത്തുപീടിക എരുമച്ചാലിൽ റോഡ് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി സണ്ണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കടുത്തു.