service
ബി.ജെ.പി സർവീസ്‌മെൻ സെൽ സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചൈന ഏതുതരത്തിലുള്ള അക്രമം നടത്തിയാലും സധൈര്യം നേരിടുമെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കരുത്തുപകരാൻ പൂർവ സൈനികർ രംഗത്തുവന്നു.

ബി.ജെ.പി സർവീസ്‌മെൻ സെൽ സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ പങ്കെടുത്ത പൂർവ സൈനികർ പ്രധാനമന്ത്രിക്ക് പിന്തുണയും പ്രഖ്യാപിച്ചു.
കമ്മ്യൂണിസ്റ്റ് ചൈന തുടർച്ചയായി ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇന്ത്യയ്ക്ക് വലിയൊരു ഭൂപ്രദേശം നഷ്ടമായതിന് കാരണം രാജ്യം ഭരിച്ച മുൻ സർക്കാരുകൾ എടുത്ത് നിലപാടുകളാണ്. അത് തിരുത്തി മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സ് സർവീസ് മെൻ ജില്ലാ സെൽ കൺവീനർ വി.ജി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു, മദ്ധ്യ മേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, പി. സുധിർകുമാർ (കോ കൺവീനർ ), വായുസേന മുൻ വിംഗ് കമാൻഡർ സത്യൻ, നാവിക സേന മുൻ ഉദ്യോഗസ്ഥന്മാരായ കൃഷ്ണൻ കുട്ടി, രമേശ് ചന്ദ്ര, ഐ.ടി. സെൽ കൺവീനർ ജീവൻലാൽ എന്നിവർ പ്രസംഗിച്ചു.