കുമ്പളം: അമിതമായ കറന്റ് ചാർജിനെതിരെ വീട്ടമ്മമാർ കുമ്പളത്ത് വൈദ്യുതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. ജി.സുധാംബിക ഉദ്ഘാടനം ചെയ്തു. ലീല പത്മദാസ്, ഷേർളി ജോർജ്, ഗീതബോസ്,സിന്ധു സേവ്യർ, ജോഷില ജോസ് വർക്കി, സുഭദ്ര നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.