കൊച്ചി സർക്കാർ നിശ്ചയിച്ച കൊവിഡ് മുൻകരുതൽ മാർഗ നിർദ്ദേശ പ്രകാരം ഹൈക്കോടതി ജഡ്ജി പ്രാഥമിക സമ്പർക്ക പട്ടികയിലോ രണ്ടാംഘട്ട സമ്പർക്ക പട്ടികയിലോ വരികയില്ലെന്നും അതിനാൽ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയതായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഒൗദ്യോഗിക ആവശ്യത്തിന് എത്തിയ പൊലീസുകാരന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.