sankunni
കുമ്പളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എ.കെ.ശങ്കുണ്ണിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു

കുമ്പളം: പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എ.കെ.ശങ്കുണ്ണിയുടെ രണ്ടാംചരമവാർഷിക ദിനാചരണം നടത്തി.മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി ബ്ലോക്ക് ജനറൽസെക്രട്ടറി എൻ.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. ദേവദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷെർളി ജോർജ്, മത്സ്യതൊഴിലാളി കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡന്റ് സി.കെ.അപ്പുക്കുട്ടൻ,മണ്ഡലം സെക്രട്ടറിമാരായ സി.എക്സ്.സാജി,ലൈജുകടമാട്ട്, എം.ഡി.രവി,ജെയ്സൺ ജോൺ,സി.കെ.പ്രകാശൻ,എ.എം.ആന്റണി,​സണ്ണി തണ്ണിക്കോട്ട് ,വി.ആർ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.