change
ചേപ്പനം..ചേപ്പനം കോനാട്ട് സുകുമാരന്റെയും ഷീലയുടെയും മകൻ അമലി(24)ന്റെ ചികിത്സാ സഹായത്തിനായി സമിതി നടത്തിയ ബിരിയാണി ചാലഞ്ച് പനങ്ങാട‌് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസിന് ബിരിയാണി നൽകി എം. സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട് :ചേപ്പനം കോനാട്ട് സുകുമാരന്റെയും ഷീലയുടെയും മകൻ അമലിന്റെ(24) ചികിത്സാ സഹായനിധി ലക്ഷ്യത്തിലേക്ക്. 100 രൂപ ഗൂഗിൾ പേ ചാലഞ്ചിനു പിന്നാലെ നാട്ടുകാർ ഇന്നലെ നടത്തിയ ബിരിയാണി ചാലഞ്ചിൽ മൂന്നര ലക്ഷം രൂപ കിട്ടി. 3,500ഓളം ബിരിയാണി വിറ്റാണ് ഈ പണം കണ്ടെത്തിയത്.പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസിന് ബിരിയാണി നൽകി എം.സ്വരാജ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സീതചക്രപാണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ സി.ടി. അനീഷ്, ഷീബസുനിൽ,സിപിഎം പനങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിവി.എം.ഉണ്ണിക്കൃഷ്ണൻ, കുമ്പളംപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, മനസ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി എം.ജി. അജയൻ, എം.ജി അനിൽ,ജലേഷ് തുടങ്ങിയവർ സംസാരിച്ചു. ഇരു വൃക്കകളും തകാരാറിലായ അമൽ ഡയാലിസിന് വിധേയനായാണ് . എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് പ്രതിവിധിയെന്ന് ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. അച്ഛനൊപ്പം കൂലിപ്പണിക്ക് അമലും പോയിരുന്നതെങ്കിലും രോഗം മൂർഛിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. വൃക്ക നൽകാൻ അമലിന്റെ അമ്മ തയാറായെങ്കിലും പരിശോധനയിൽ പരാജയപ്പെട്ടതോടെ അനുയോജ്യമായ വൃക്കയ്ക്കായുള്ള അന്വേഷണത്തിലാണ് സഹായസമിതി. കുമ്പളംപഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി അദ്ധ്യക്ഷയും പഞ്ചായത്ത് അംഗം സി.ടി. അനീഷ് കൺവീനറും പഞ്ചായത്ത് അംഗം ഷീബ സുനിൽ ട്രഷററുമായി പ്രവർത്തിക്കുന്ന 'അമൽ ചികിത്സാ സഹായ സമിതി'യാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഫെഡറൽ ബാങ്ക് പനങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ11140100265702. IFSC: FDRL0001114. ഫോൺ: 9746584173.