കളമശേരി: ആലുവ യൂണിയനും നോർത്ത് കളമശേരി 3713 - നമ്പർ ശാഖയും സംയുക്തമായി നോർത്ത് കളമശേരി ശാഖാ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും മാസ്ക്കും വിതരണം ചെയ്തു. കിറ്റ് വിതരണം ആലുവ യൂണിയൻ സെക്രട്ടറി രാമചന്ദ്രൻ ശാഖാ അംഗം പി.എൻ കുമാരന് നൽക്കി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് നിർമൽ കുമാർ,ശാഖ പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി ഷാജി,വൈസ് പ്രസിഡന്റ് പി.രാജു കുടുംബയോഗം കൺവീനർ ബിന്ദു പുളിയാന എന്നിവർ പങ്കെടുത്തു.