കൊച്ചി:ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്സിന്റെ പുത്തന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വണ്‍പ്ലസ് 8,വണ്‍പ്ലസ് പ്രോ ഇന്ന് ഉച്ചക്ക് 12 മണിക്ക് വീണ്ടും ഓണ്‍ലൈന്‍ ഫ്‌ലാഷ് സെയ്‌ലിനെത്തി. ഏപ്രില്‍ 14-ന് വില്പനക്കെത്തിയ വണ്‍പ്ലസിന്റെ പുത്തന്‍ ഫോണുകള്‍ കഴിഞ്ഞ ഒരു മാസത്തോളമായി പല ദിവസങ്ങളില്‍ ഇത്തരം ഫ്‌ലാഷ് സെയ്ലുകളായാണ് വിറ്റിരുന്നത്. ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോണ്‍ വഴിയും വണ്‍പ്ലസ് വെബ്സൈറ്റ് വഴിയുമാണ് വണ്‍പ്ലസ് 8, പ്രോ ഫോണുകള്‍ വിറ്റത്.
Rs 41,999 രൂപയാണ് ഗ്ലേഷ്യല്‍ ഗ്രീന്‍ നിറത്തില്‍ ലഭ്യമായ വണ്‍പ്ലസ് 8ന്റെ അടിസ്ഥാന 6 + 128 റാം സ്റ്റോറേജ് വേരിയന്റിന്. ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപയും, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ടോപ് എന്‍ഡ് വേരിയന്റിന് 49,999 രൂപയുമാണ് വില. ഈ മോഡല്‍ ഗ്രീന്‍ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.ഉയര്‍ന്ന മോഡല്‍ ആയ വണ്‍പ്ലസ് 8 പ്രോയുടെ രണ്ടാമത് ഓണ്‍ലൈന്‍ സെയ്ല്‍ ആണ് ഇന്ന് നടക്കാന്‍ പോകുന്നത്.8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് Rs 54,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് Rs 59,999 രൂപയും ആണ് വില. ഓനിക്‌സ് ബ്ലാക്ക്, ഗ്ലേസിയല്‍ ഗ്രീന്‍, അള്‍ട്രാമൈന്‍ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളില്‍ വണ്‍പ്ലസ് 8 പ്രോ ലഭ്യമാകും.ഡ്യൂവല്‍ സിമ്മുള്ള (നാനോ) വണ്‍പ്ലസ് 8, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.55-ഇഞ്ചുള്ള ഫുള്‍-HD+ (1080x2400 പിക്‌സല്‍) ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ആണ് ഫോണിലുള്ളത്.
വണ്‍പ്ലസ് 8-നേക്കാള്‍ വലിയ ഡിസ്പ്ലേയും മികച്ച ക്യാമറ ഫീച്ചറുകളുമൊപ്പം വയര്‍ലസ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയാണ് വണ്‍പ്ലസ് 8 പ്രോ എത്തിയിരിക്കുന്നത്.സെല്‍ഫികള്‍ക്കായി 16-മെഗാപിക്‌സലിന്റെ സോണി IMX471 സെന്‍സര്‍ ആണ് മുന്‍വശത്തുള്ളത്. റിവേഴ്സ് വയര്‍ലസ് ചാര്‍ജിങ് കൂടാതെ വാര്‍പ്പ് ചാര്‍ജ് 30T (Warp Charge 30T (5V/ 6A)) വാര്‍പ്പ് ചാര്‍ജ് വയര്‍ലസ് (Warp Charge 30 Wireless) എന്നിവയും സപ്പോര്‍ട്ട് ചെയ്യുന്ന 4,510mAh ബാറ്ററി ആണ് വണ്‍പ്ലസ് 8 പ്രോയ്ക്ക്.