കൊച്ചി: സുരക്ഷാസംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ വില്ലിംഗ്ടൺ ഐലൻഡിലെ ഫാക്ട് ഇൻസ്റ്റലേഷനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മോക്ക് ഡ്രിൽ നടത്തും. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.