പിറവം: ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പിറവം നിയോജകമണ്ഡല തല ഉദ്ഘാടനം പാമ്പാക്കുടയിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. പുളി,റമ്പൂട്ടാൻ,പ്ലാവ്,പേര, പപ്പായ,വിവിധയിനം വാഴകൾ,കറിവേപ്പ്,കറി നാരകം ഉൾപ്പെടെയുള്ള ഫല വൃക്ഷ തൈകളും,മത്സ്യ കുഞ്ഞുങ്ങൾ,മറ്റു ജൈവ ഉത്പന്നങ്ങളും ഞാറ്റുവേല ചന്തയിൽ കിട്ടും. എല്ലാ പഞ്ചായത്തുകളിലെ ചന്തകളിലും ഇവ ലഭിക്കും.

ജൂലായ് നാല് വരെ രാവിലെ 7 മുതൽ വെെകീട്ട് 8 വരെയാണ് ചന്തകളുടെ പ്രവർത്തനം . കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനാണ് മേൽനോട്ട ചുമതല. ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ ഒ.കെ കുട്ടപ്പൻ, പിറവം കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഫിലിപ്പ് വർഗീസ്, പാമ്പാക്കുട കൃഷി ഓഫീസർ സുനിൽ കെ. പി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.