തൃപ്പൂണിത്തുറ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മത്സ്യത്തൊഴിലാളിയായ തെക്കൻ പറവൂർ ഈലുകാട്ടിൽ സുധന്റെ വീടാണ് തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ തകർന്നത്. സുധൻ (42),ഭാര്യ ലാലി (35),മകൻ ശാശ്വത് (10) എന്നിവർക്കാണ് പരിക്കേറ്റത്.കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീട്ടിനുള്ളിൽ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. മുഖത്തും തലയിലും പരിക്കേറ്റ മൂവരെയും ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ദിവസം സുധന്റ പിതാവ് തങ്കപ്പനും അമ്മ തങ്കമ്മയും ഇന്നലെ ഇളയ മകന്റെ വീട്ടിലായിരുന്നു. മകന്റെ പഠനസാമഗ്രികളടക്കം അപകടത്തിൽ നശിച്ചു. വീട് തകർന്നതോടെ കുടുംബത്തിന് അന്തിയുറങ്ങുവാനുള്ള ഇടം ഇല്ലാതായി. പഞ്ചായത്ത് പ്രസിഡന്റെ ജോൺ ജേക്കബ്ബ്,മണകുന്നം വില്ലേജ് ഓഫീസർ വി.സി രാജേന്ദ്രൻ, പഞ്ചായത്ത് ഓവർസിയർ ഷിബി എന്നിവർ സ്ഥലം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി.