തൃപ്പൂണിത്തുറ: നടക്കാവ് ജെ.ബി.എസ് സ്‌കൂളിൽ ഉദയംപേരൂർ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ ജൂൺ 23, 24 തീയതികളിൽ ഞാറ്റുവേല ചന്ത നടക്കും. ഉത്‌ഘാടനം 23 നു രാവിലെ ഒമ്പതരയ്ക്കു ഹൈബി ഈഡൻ എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ജോൺ ജേക്കബ് അധ്യക്ഷനായിരിക്കും. ചന്തയിൽ കർഷകർ ഉത്പന്നങ്ങളും മറ്റും കൈമാറ്റം ചെയ്യും. കാർഷിക പ്രദർശനവും നടീൽ വസ്തുക്കളുടെ വിൽപ്പനയും ഉണ്ടാകും.