mahila-association-paravu
ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പറവൂരിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയ സെക്രട്ടറി ടി.ആ‌ർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ മോശമായ പരാമർശം നടത്തിയ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 42 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പറവൂർ ടൗണിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. റീന അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.സി. ഉഷാകുമാരി, കെ.ജെ. ഷൈൻ, ടി.വി. നിഥിൻ, ഷൗബാന അക്ബർ എന്നിവർ സംസാരിച്ചു.